ബേക്കല്‍: (www.malabarflash.com)പതിനഞ്ച് പെണ്‍കുട്ടികള്‍ക്ക് മംഗല്യ ഭാഗ്യം യാഥാര്‍ത്ഥ്യമാകുന്ന ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ്ഹില്‍ മഹര്‍ 2015ന് ഉജ്ജ്വല തുടക്കം. ശനിയാഴ്ച രാവിലെ ഹദ്ദാദ് നഗര്‍ ജുമാമസ്ജിദിന് സമീപം ഒരുക്കിയ ഷെഖ് സായിദ് മസ്ജിന്റെ മാതൃകയില്‍ ഒരുക്കിയ വേദിയില്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എം.എ നൗഷാദ് ബഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തി.
ജലീല്‍ രമാന്തളി രചിച്ച യു.ഇ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്റെ ജീവചരിത്രത്തിന്റെ മൂന്നാപതിപ്പ് യു.എ.ഇ എക്‌സ്‌ചേഞ്ച് സി.ഇ.ഒ സുധീര്‍ കുമാര്‍ ഷെട്ടി എ.എം നൗഷാദ് ബാഖഫിക്ക് നല്‍കി പ്രകാശനം ചെയ്തു.
മഹര്‍ 2015 സിഡി കര്‍ണ്ണാടക എം.എല്‍.എ ബി.എ മൊയ്തീന്‍ ബാവ ഉദുമ സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ കെ.ബി.എം ഷെരീഫിന് നല്‍കി പ്രകാശനം ചെയ്തു.
സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമമ്മദലി, കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, സാജിദ് മൗവ്വല്‍, അജിത്ത് കുമാര്‍ അസാദ്, ശംസുദ്ദീന്‍ ലത്തീഫി, എം.സി ഹനീഫ മൗവ്വല്‍, ഹനീഫ ബി.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അമീര്‍ മസ്താന്‍ സ്വാഗതവും ജംഷീദ് റഹ്മാന്‍ നന്ദിയും പറഞ്ഞു.
അമീര്‍ മസ്താന്‍ സ്വാഗതവും ജംഷീദ് റഹ്മാന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment