കാസര്‍കോട്: www.malabarflash.com ഗള്‍ഫില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം കടത്തി മംഗലാപുരത്തെത്തിയ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫായിം (25), തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി നസീര്‍ (24) എന്നിവരെ സൌഹൃദം നടിച്ച് കൊന്ന് ചാക്കില്‍കെട്ടി മരുതടുക്കം ചേടിക്കുണ്ടില്‍ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ചെര്‍ക്കള സി.എന്‍ മഹലിലെ മുഹമ്മദ് മുഹാജിര്‍ സനാഫിനാണ് (26) ജാമ്യം അനുവദിച്ചത്. രണ്ടും മൂന്നും പ്രതികളായ അണങ്കൂര്‍ ടിപ്പുനഗറിലെ മുഹമ്മദ് ഇര്‍ഷാദ് (24), മുഹമ്മദ് റിസ്വാന്‍ (24) എന്നിവര്‍ ഇപ്പോഴും ജയിലിലാണ്.
2014 ജുലായ് ആറിനാണ് മൂന്നുപേരേയും മംഗലാപുരം സൌത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണത്തിനും പണത്തിനും വേണ്ടി അത്താവറിലെ വാടക വീട്ടില്‍ വെച്ച് രണ്ടുപേരെ കൊന്ന് മൃതദേഹം ചാക്കില്‍കെട്ടി ഡസ്റ്റര്‍ കാറില്‍ മരുതടുക്കത്തേക്ക് കൊണ്ടുവന്ന് കുഴിച്ചുമൂടിയെന്നാണ് കേസ്.
Keywords: Kasargod, Manglore, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment