കാഞ്ഞങ്ങാട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ അധ്യാപകനെ കോടതി ഒരു വര്‍ഷം കഠിന തടവിനും മൂന്നുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
മാലോം വള്ളിക്കടവിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്ന കോട്ടയം സ്വദേശി ജോര്‍ജ് കുട്ടിയെ(38)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.വെള്ളരിക്കുണ്ട് അടുക്കളക്കണ്ടം സ്വദേശിനിയായ യുവതിയുടെ പരാതിപ്രകാരമാണ് ജോര്‍ജ്ജ്കുട്ടിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
2002-2003 കാലയളവില്‍ ജോര്‍ജ്ജ്കുട്ടി പരാതിക്കാരിയുടെ വീടിന് സമീപത്തെ ബന്ധുവീട്ടില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് യുവതിയുമായി അടുപ്പം സ്ഥാപിച്ച ജോര്‍ജ്ജ്കുട്ടി യുവതിയുടെ വീട്ടില്‍വെച്ചും ബന്ധുവീട്ടില്‍ വെച്ചും നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.
യുവതി ഗര്‍ഭിണിയായതോടെ ജോര്‍ജ്ജ്കുട്ടി ബന്ധുവിന് അസുഖമുള്ളതായി വിവരം അറിഞ്ഞതിനാല്‍ കോട്ടയത്തേക്ക് പോകുകയാണെന്നും ഉടന്‍ തിരിച്ചുവരാമെന്നും യുവതിയെ അറിയിച്ച ശേഷം വെള്ളരിക്കുണ്ടില്‍ നിന്നും പോയതായിരുന്നു. എന്നാല്‍ പിന്നീട് ജോര്‍ജ്ജ്കുട്ടി വെള്ളരിക്കുണ്ടില്‍ തിരിച്ചെത്തുകയോ യുവതിയെ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തില്ല.
യുവതി ജോര്‍ജ്ജ്കുട്ടിയെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളൊക്കെയും പരാചയപ്പെടുകയും ചെയ്തു. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി കുട്ടിക്ക് മൂന്നര വയസായപ്പോഴാണ് ജോര്‍ജ്ജ്കുട്ടിക്കെതിരെ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയത്.
കേസെടുത്ത പോലീസ് ജോര്‍ജ്ജ്കുട്ടിയെ അറസ്റ്റ് ചെയ്യുകയും ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. ജോര്‍ജ്ജ്കുട്ടി പിഴയായി അടക്കുന്ന മൂന്നുലക്ഷം രൂപ യുവതിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
No comments:
Post a Comment