Latest News

മലയാളി ബാലിക ഉത്തര ഉണ്ണിക്കൃഷ്ണന്‍ മികച്ച ഗായിക

ന്യൂഡല്‍ഹി: മലയാള ചലച്ചിത്രങ്ങള്‍ അവഗണിക്കപ്പെട്ട ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ തമിഴ് സിനിമ 'ശൈവത്തിലെ ഗാനത്തിനു മലയാളി ബാലിക ഉത്തര ഉണ്ണിക്കൃഷ്ണന്‍ മികച്ച ഗായികയായി വിസ്മയനേട്ടമുണ്ടാക്കി. പ്രശസ്ത ഗായകന്‍ ഉണ്ണിക്കൃഷ്ണന്റെ മകളാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഉത്തര.

ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍ ആണു മികച്ച പരിസ്ഥിതി ചിത്രം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഒറ്റാലിനു തിരക്കഥയെഴുതിയ ജോഷി മംഗലത്തിനു ലഭിച്ചു. മികച്ച മലയാള ചിത്രമായി സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത ഐന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തലത്തിനുള്ള പുരസ്‌കാരം മലയാള ചിത്രമായ '198ന്റെ സംഗീത സംവിധായനായ ഗോപി സുന്ദറിനാണ്. മലയാള ചിത്രമായ 'ഐനിലെ അഭിനയത്തിനു യുവനടന്‍ മുസ്തഫ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.

മികച്ച ചിത്രമായി കോര്‍ട്ട് (മറാഠി) തിരഞ്ഞെടുക്കപ്പെട്ടു. ചൈതന്യ തമാനെയാണു സംവിധായന്‍. കോടതിയുടെയും നീതിന്യായ സംവിധാനത്തിന്റെയും സംവേദനരാഹിത്യവും ഹൃദയശൂന്യതയുമാണു ചിത്രത്തിലെ പ്രമേയം. മികച്ച ജനപ്രിയ ചിത്രം ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതകഥ അവതരിപ്പിച്ച മേരികോം (ഹിന്ദി) ആണ്. ഓമുങ് കുമാറാണു സംവിധായകന്‍. ബംഗാളി ചിത്രമായ ചതുഷ്‌കോണിലൂടെ ശ്രീജിത് മുഖര്‍ജി മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായി.

നവാഗത സംവിധായകനുള്ള പുരസ്‌കാരം ആദിത്യ വിക്രം സെന്‍ഗുപ്ത (ബംഗാളി ചിത്രം ആഷാ ജാവോര്‍ മാജേ) നേടി. മികച്ച നടനായി കന്നട ചിത്രം 'ഞാനു അവനല്ല അവളുവിലെ നായകന്‍ വിജയ് നേടി. ഹിന്ദി ചിത്രം ക്വീനിലെ അഭിനയത്തിനു കങ്കണ റണൗത് മികച്ച നടിയായി.

മറ്റു പ്രധാന അവാര്‍ഡുകള്‍:
* സാമൂഹിക പ്രാധാന്യമുള്ള മികച്ച ചിത്രം: ഛോട്ടോദര്‍ ചോബി (ബംഗാളി), സംവിധായകന്‍              കൗശിക് ഗാംഗുലി.
* കുട്ടികളുടെ മികച്ച ചിത്രം: കാക്ക മുട്ടൈ (തമിഴ്) സംവിധാനം: എം. മണികണ്ഠന്‍, എലിസബത്ത്      ഏകാദശി (മറാഠി) സംവിധാനം: പരേഷ് മൊകാഷി.
* മികച്ച സഹനടന്‍: ബോബി സിംഹ (തമിഴ് ചിത്രം ജിഗര്‍ തണ്ട)
* മികച്ച സഹനടി: ബല്‍ജീന്ദര്‍ കൗര്‍ (ഹരിയാന്‍വി ചിത്രം പഗ്ഡി ദ് ഓണര്‍),
* മികച്ച ബാലനടന്‍: ജി. വിഗ്നേഷ്, രമേഷ് (തമിഴ് ചിത്രം കാക്ക മുട്ടൈ)
* മികച്ച ഗായകന്‍: സുഖ്úവീന്ദര്‍ സിങ് (ഹിന്ദി ചിത്രം ഹൈദര്‍)
* മികച്ച ഛായാഗ്രഹണം: സുധീപ് ചാറ്റര്‍ജി (ബംഗാളി ചിത്രം ചതുഷ്‌കോണ്‍)
* മികച്ച സംഭാഷണം: വിശാല്‍ ഭരദ്വാജ് (ഹിന്ദി ചിത്രം ഹൈദര്‍)
* മികച്ച എഡിറ്റിങ്: വിവേക് ഹര്‍ഷന്‍ (തമിഴ് ചിത്രം ജിഗര്‍ തണ്ട)
* മികച്ച ഗാനരചന: എന്‍.എ. മുത്തുകുമാര്‍ (തമിഴ് ചിത്രം ശൈവം)
* നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മൂന്നു മലയാളികള്‍ അവാര്‍ഡിന് അര്‍ഹരായി.
* പ്രത്യേക ജൂറി അവാര്‍ഡ്: സംവിധായകന്‍ ജോഷി ജോസഫ് (എ പൊയറ്റ്, എ സിറ്റി ആന്‍ഡ് എ ഫുട്‌ബോളര്‍)
* മികച്ച അവതരണം (ശബ്ദം): അമ്പൂട്ടി, ദേവി (നിത്യ കല്യാണി ഒരു മോഹിനിയാട്ട പദം)

Keywords: National Filim Award, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.