തിരുവനന്തപുരം: (www.malabarflash.com)സംഗീത സംവിധായകന്‍ ബോംബെ.എസ്.കമാല്‍ (83) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മരണ സമയത്ത് ഭാര്യയും മൂന്നു മക്കളും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നു.
മലയാളത്തില്‍ 13 സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. ഖബറടക്കം ചൊവ്വാഴ്ച പാളയം ജുമാ മസ്ജിദില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ബോംബെ വിക്ലോറിയ ടെര്‍മിനസിനു സമീപം അബ്ദുല്‍ റഹ്മാന്‍ സ്ട്രീറ്റിലാണ് കമാല്‍ ജനിച്ചത്. ഏഴാംവയസ്സു മുതല്‍ മുഹമ്മദ്‌റഫിയുടെ ഗാനങ്ങള്‍ ആലപിച്ച് മുംബൈ സംഗീതാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയനായി. അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ ബാബുരാജ് മുംബൈയില്‍ എത്തുന്നത്. അങ്ങിനെ ബാബുരാജിനൊപ്പമാണ് ബോംബെ. എസ്.കമാല്‍ കേരളത്തില്‍ എത്തിയത്. പിന്നീട് കേരളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനായി.
1979 ല്‍ ഡോ. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത എവിടെ എന്‍ പ്രഭാതമാണ് സംഗീത സംവിധാം ചെയ്ത ആദ്യ ചിത്രം. 1986-ല്‍ നിലവിളക്ക് എന്ന ചിത്രത്തില്‍ പാടാം ഞാന്‍ പാടാം ഒരു സാന്ത്വനം എന്ന പാട്ട് ഹിറ്റായി. തുടര്‍ന്ന് നിരവധി സിനിമകള്‍, അന്യഭാഷാചിത്രങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങി. എന്നും കേരളവും മലബാറും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു.

No comments:
Post a Comment