Latest News

എസ്.വൈ.എസ് നേതാവിന്റെ ഊരുവിലക്കിനെതിരെ വഖഫ് ബോര്‍ഡിന്റെ അനുകൂല ഉത്തരവ്

കാഞ്ഞങ്ങാട്: (www.malabarflash.com) ബല്ലാകടപ്പുറം സ്വദേശിയായ എസ്.വൈ.എസ് പ്രവര്‍ത്തകനെ ഊരു വിലക്കിയ സംഭവത്തില്‍ ബല്ലാകടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പരാതിക്കാരന് അനുകൂല വിധി.

ജമാഅത്തിനെതിരെ കാഞ്ഞങ്ങാട്ടെ മദനി ട്രാവല്‍സ് ഉടമയും എസ്‌വൈസ് പ്രാദേശിക നേതാവുമായ ദാറുല്‍ മദനി ഹൗസിലെ അബ്ദുള്‍ ഹമീദ് മദനി നല്‍കിയ പരാതിയിലാണ് ഹമീദ് മദനിക്ക് അനുകൂലമായി വഖഫ് ബോര്‍ഡിന്റെ ഉത്തരവുണ്ടായത്.

എസ്‌വൈഎസ് നേതാവും സുന്നീ പ്രവര്‍ത്തകനുമായ അബ്ദുള്‍ ഹമീദ് മദനിയുടെ മകളുടെ കല്ല്യാണ ചടങ്ങ് ബല്ലാകടപ്പുറം ജമാഅത്ത് ബഹിഷ്‌കരിച്ചതിനെതുടര്‍ന്ന് എസ്‌വൈഎസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ടിന്റെ കാര്‍മ്മികത്വത്തിലാണ് ഹമീദ് മദനിയുടെ മകളുടെ വിവാഹം കഴിഞ്ഞത്. കല്ല്യാണചടങ്ങില്‍ ബല്ലാകടപ്പുറം മുസ്ലിം ജമാഅത്ത് നടത്തിയ ഊരുവിലക്ക് ഏറെ വിവാദമുണ്ടാക്കിയിരുന്നു. 2014 മെയ് മാസത്തിലായിരുന്നു സംഭവം.

2013 ല്‍ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയെയും സയ്യദ് ഫസല്‍കോയമ്മ തങ്ങള്‍ കുറായേയും സംബന്ധിപ്പിച്ച് ബല്ലാകടപ്പുറത്ത് സുന്നി വിഭാഗം പൊതുപരിപാടി സംഘടിപ്പിച്ചതാണ് ബല്ലാകടപ്പുറം ജമാഅത്ത് കമ്മിറ്റിക്ക് ഹമീദ് മദനിയോട് വൈരാഗ്യമുണ്ടാകാന്‍ കാരണം.

ഇതേ തുടര്‍ന്നാണ് അബ്ദുള്‍ ഹമീദ് മദനിയുടെ മകളുടെ വിവാഹ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ബല്ലാകടപ്പുറം ജമാഅത്ത് കമ്മിറ്റി ആഹ്വാനം ചെയ്തത്.

ഈ സംഭവത്തിന് ശേഷം അദ്ദേഹത്തില്‍ നിന്ന് ജമാഅത്ത് കമ്മിറ്റി വരിസംഖ്യയോ മറ്റ് പിരിവുകളോ വാങ്ങിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹം വഖഫ് ബോര്‍ഡിന് ഊരുവിലക്കിനെതിരെ പരാതി കൊടുത്തത്.

അബ്ദുള്‍ ഹമീദ് മദനി കൊടുത്ത പരാതിയില്‍ അദ്ദേഹത്തിന് ബല്ലാകടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി മഹല്ലിലെ അംഗമെന്ന നിലയില്‍ എല്ലാ സേവനങ്ങളും ചെയ്തു കൊടുക്കണമെന്നാണ് വഖഫ് ബോര്‍ഡ് ഉത്തരവിട്ടിരിക്കുന്നത്.

Keywords: Kerala,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.