കുവൈത്ത് സിറ്റി: ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. ക്രെയിനില്‍നിന്ന് സാധനങ്ങള്‍ ദേഹത്തുവീണ് കോഴിക്കോട് ബേപ്പൂര്‍ മനക്കല്‍ രാജേഷ് (43) ആണ് മരിച്ചത്. കുവൈത്തിലെ അറേബ്യന്‍ ഗള്‍ഫ് പേള്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച രാവിലെ ദോഹ തുറമുഖത്തായിരുന്നു അപകടം.
ക്രെയിന്‍ വഴി കപ്പലിലേക്ക് കയറ്റുന്നതിനിടെ സാധനങ്ങള്‍ രാജേഷിന്‍െറ ദേഹത്തേക്ക് വീഴുകയായിരുന്നു. പത്ത് വര്‍ഷമായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന രാജേഷ് കഴിഞ്ഞ വെള്ളിയാഴ്ച നാട്ടില്‍ പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പാസ്പോര്‍ട്ടിലെ ഇഖാമ പേജില്‍ പാസ്പോര്‍ട്ട് നമ്പര്‍ പഴയതായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. ഇത് ശരിയാക്കി അടുത്തദിവസം നാട്ടില്‍ പോകാനിരിക്കെയാണ് ദുരന്തം.
ചന്ദ്രന്‍െറയും രാധയുടെയും മകനാണ്. ഭാര്യ: ഷീന. മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കോഴിക്കോട് ഡിസ്ട്രിക്ട് എന്‍.ആര്‍.ഐ അസോസിയേഷന്‍െറ നേതൃത്വത്തില്‍ നടന്നുവരികയാണ്.

Keywords: Kasaragod, Kerala, Kanhangad, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment