തളങ്കര: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം നടത്തപ്പെടുന്ന ദശദിന മതപ്രഭാഷണത്തിന് ഉജ്ജ്വല തുടക്കം. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
പ്രമുഖ പ്രഭാഷകന്‍ ഉസ്താദ് ഷൗകത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിപ്രസിഡന്റ് കെ മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഹാജി തളങ്കര പ്രന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മുഈനുദ്ദീന്‍ കെ കെ പുറും, മുക്രി ഇബ്രാഹീം ഹാജി, കെ എം അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ ബാങ്കോട് പ്രസംഗിച്ചു.
No comments:
Post a Comment