കാസര്‍കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും നാഷണല്‍ സോംഗ് ആന്റ് ഡ്രാമ ഡിവിഷനുമായി സഹകരിച്ച് ശ്രീ ചിന്മയ യക്ഷഗാന കലാനിലയം മാട്ടാബയല്‍ അഡൂര്‍ ദേലംപാടി ഗ്രാമപഞ്ചായത്തിലെ അഞ്ച് വിദ്യാലയങ്ങളിലും അംഗണ്‍വാടികളിലും യക്ഷഗാനം അവതരിപ്പിച്ചു.
സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായി ശുചിത്വം പ്രമേയമാക്കി നാരായണമാട്ട രചിച്ച ധന്വന്തരി വിജയം യക്ഷഗാനമാണ് അവതരിപ്പിച്ചത്. മാട്ടബയല്‍ ശ്രീ ശക്തി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു തുക്കോജിറാവു അധ്യക്ഷത വഹിച്ചു. ട്രൂപ്പ് ലീഡര്‍ നാരായണ മാട്ട ആമുഖപ്രഭാഷണം നടത്തി. സതീഷ്, രോഹിത് സംസാരിച്ചു.
മണിയൂര്‍ അംഗന്‍വാടി , മയ്യള എല്‍പി സ്‌കൂള്‍, പഞ്ചിക്കല്‍ യുപി സ്‌കൂള്‍, മൊഗര്‍ അംഗന്‍വാടി എന്നിവിടങ്ങളിലാണ് യക്ഷഗാനം അവതരിപ്പിച്ചത്. രോഗാസുരന്‍ കേരളത്തെ ആക്രമിച്ച് ജയിക്കുന്നതും ജനങ്ങളുടെ പ്രാര്‍ത്ഥന കേട്ട് ധന്വന്തരി മൂര്‍ത്തി അവതരിച്ച് രോഗാസുരനെ വധിക്കുന്നതും മാലിന്യം കുന്നുകൂടിയ കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ ധന്വന്തരിമൂര്‍ത്തി ശുചിത്വത്തിന്റെ സന്ദേശം നല്‍കുന്നതുമാണ് ധന്വന്തരി വിജയം. 45 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് ഈ യക്ഷഗാനം.
Keywords: Kerala, Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment