തൃക്കരിപ്പൂര്‍:[www.malabarflash.com] നാല്‍പതടി പന്തലില്‍നിന്നും പൂരക്കളി പൊതുവേദിയിലേക്ക്. 200 പേര്‍ പങ്കെടുത്ത മെഗാ പൂരക്കളി കെങ്കേമമായി. തടിയന്‍കൊവ്വല്‍ മുണ്ട്യ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ മെഗാ പൂരക്കളിയും 100 വനിതകള്‍ പങ്കെടുത്ത മെഗാ തിരുവാതിരയുമാണ് കാണികളെ ആവേശഭരിതരാക്കിയത്.
അമ്പതില്‍താഴെ പേര്‍ മാത്രം പങ്കെടുത്ത് ക്ഷേത്രാങ്കണത്തില്‍ നടത്തിയിരുന്ന പൂരക്കളിയാണ്, തടിയന്‍ കൊവ്വലിലെയും സമീപ പ്രദേശത്തെയും സ്കൂള്‍ വിദ്യാര്‍ഥികളെയും നാട്ടുകാരെയും അണിനിരത്തി ഗംഭീരമാക്കിയത്. അപ്യാല്‍ പ്രമോദ്, സി നാരായണന്‍ എന്നിവര്‍ പരിശീലിപ്പിച്ചു.
മഹോത്സവ കമ്മിറ്റിയും പൂരക്കളി സംഘവും കേരള ഫോക്ലോര്‍ അക്കാദമയുടെ സഹകരണത്തോടെയാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. അന്തിത്തിരിയന്‍ ആലയില്‍ അമ്പുക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സി സുനില്‍കുമാര്‍ അധ്യക്ഷനായി. പി ഭാസ്കരന്‍ പണിക്കര്‍ പ്രഭാഷണം നടത്തി. എ പി രാജേഷ് സ്വാഗതവും പി വി പവിത്രന്‍ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം പൂരക്കളി അക്കാദമി സംസ്ഥാന പ്രസിഡന്റ് എന്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ശശിധരന്‍ അധ്യക്ഷനായി. വി ജനാര്‍ദനന്‍, വി വി ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. ടി രാഘവന്‍ സ്വാഗതവും എ ബാബുരാജ് നന്ദിയും പറഞ്ഞു. ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍നിന്നും ദീപവും തിരിയും കൊണ്ടുവന്നു. കലവറ നിറയ്ക്കല്‍ ഘോഷയാത്രയും സഹസ്രദീപ സമര്‍പണവും നടന്നു. കളിയാട്ടം അഞ്ചിന് സമാപിക്കും.
No comments:
Post a Comment