രാജപുരം: [www.malabarflash.com] പാണത്തൂര്‍ ജുമാമസ്ജിദ് വലിയപള്ളിയിലെ ഉറൂസിന് മുന്നോടിയായി പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രത്തില്‍നിന്ന് ആടിനെ നല്‍കി.
വിദ്യാധരന്‍ കാട്ടൂറിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രഭാരവാഹികളാണ് പാണത്തൂര്‍ വലിയ പള്ളിയിലെത്തി, ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ആടിന് കൈമാറിയത്.
പാണത്തൂര്‍ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് മുന്നോടിയായി പഴയകാലത്ത് അരിയും സാധനങ്ങളും പള്ളിക്കമ്മിറ്റി നല്‍കിയിരുന്നു. ഉറൂസിന് വേണ്ട സാധനങ്ങള്‍ അമ്പലക്കമ്മിറ്റിക്കാരും നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഈ സാഹോദര്യം കുറച്ചുകാലമായി മുടങ്ങിക്കിടക്കുകയായിരുന്നു. വീണ്ടും മതസൗഹാര്‍ദത്തിന് ശോഭയേകിയാണ്, പള്ളിമുറ്റത്ത് ചടങ്ങ് നടന്നത്.
No comments:
Post a Comment