കാസര്‍കോട്: ബൂത്ത് കമ്മിറ്റി യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയടക്കം മൂന്നു പേരെ 30ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി.
പരിക്കേററ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പരവനടുക്കം കൈന്താറിലെ കെ. രാജേഷ് (22), യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡണ്ട് പത്മനാഭന്‍ (20), യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രജീഷ് (25) എന്നിവരെ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്റെ തലയ്ക്ക് മാരകമായി മുറിവേറ്റിട്ടുണ്ട്. പ്രജീഷിന്റെ മുഖത്താണ് പരിക്ക്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. തലക്ലായി കപ്പനടുക്കത്ത് ബിജെപിയുടെ ബൂത്ത് കമ്മിറ്റി യോഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇവരെ ഒരു സംഘം മാരകായുധങ്ങളുമായി തലക്ലായിയില്‍ വെച്ച് ആക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമമെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
അക്രമത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് യുവമോര്‍ച്ച കേന്ദ്രങ്ങള്‍ ആരോപിച്ചു. യാതൊരു പ്രശ്‌നവും ഇല്ലാത്ത തലക്ലായിയില്‍ മനപൂര്‍വം പ്രശ്‌നം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് അക്രമമെന്ന് പരിക്കേറ്റവര്‍ കുറ്റപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന ശക്തമായ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

No comments:
Post a Comment