പള്ളിക്കര: (www.malabarflash.com) പള്ളിക്കര പഞ്ചായത്തിലെ 2015-16 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലെ ഇ.എം.എസ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ വന്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ഗ്രാമസഭകള്‍ ചേര്‍ന്ന് നിശ്ചയിച്ച പട്ടികയിലെ അര്‍ഹരായ ഉപഭോക്താക്കളെ തഴഞ്ഞ് ഭരണകക്ഷികള്‍ക്കനുകൂലമായ ആളുകളെ തിരുകിക്കയറ്റിയ നടപടി പിന്‍വലിക്കണമെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി.അഹമ്മദലി ആവശ്യപ്പെട്ടു.
കെ.ഇ.എ.ബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ഹക്കീംകുന്നില്‍, ഡിസിസി ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്‍ സാജിദ് മൗവ്വല്‍, ഹനീഫ കുന്നില്‍, സത്യന്‍ പൂച്ചക്കാട്, സോളാര്‍ കുഞ്ഞാമദ്ഹാജി, ഖാദര്‍ഹാജി, എം.പി.എം.ഷാഫി, എം.യു.അബ്ദുള്‍റഹ്മാന്‍, സിദ്ധിഖ് പള്ളിപ്പുഴ, രാജേന്ദ്ര പ്രസാദ്, ബഷീര്‍ കുന്നില്‍, ഫാത്തിമ മൂസ, ശ്രീജ തച്ചങ്ങാട്, ആയിഷ ഹമീദ്, ടി.പി.കുഞ്ഞബ്ദുള്ള, ഹാരിഷ് തൊട്ടി, ഷാനവാസ് പള്ളിക്കര, രാജ് കുറിച്ചിക്കുന്ന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, KeralaNews, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment