കുമ്പള: (www.malabarflash.com)കുമ്പളയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു. കുണ്ടങ്കരടുക്കയിലെ ഹുസൈന്റെ മകനും മംഗലാപുരം അലോഷ്യസ് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അബൂബക്കര്‍ സലീമി (19) നാണ് വെട്ടേറ്റത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന
പള്ളയ്ക്ക് വെട്ടേറ്റ സലീമിനെ ആദ്യം കുമ്പള സഹകരണ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സലീമിനെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ചന്ദ്രു എന്ന ചന്ദ്രഹാസനും മറ്റൊരാളുംകൂടി തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആദ്യം പള്ളക്ക് വെട്ടുകയും പിന്നീട് നെഞ്ചിന് നേരെ വെട്ടാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞ് ബൈക്കുമായി രക്ഷപ്പെടുകയും അല്‍പദൂരംചെന്നപ്പോള്‍ തളര്‍ന്നു വീണ സലീമിനെ വഴിയാത്രക്കാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തെതുടര്‍ന്ന് കുമ്പളയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

No comments:
Post a Comment