കാസര്‍കോട്: (www.malabarflash.com) സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ ദര്‍സ്-അറബി കോളേജ് വിദ്യാര്‍ത്ഥി ഘടകം ത്വലബാ വിംഗ് ജില്ലാ കമ്മിറ്റിയുടെ 2015-17വര്‍ഷത്തേക്കുള്ള സാരഥികളായി സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ കുന്നുംകൈ (പ്രസിഡണ്ട്), സലീം ദേളി(ജനറല്‍ സെക്രട്ടറി), അത്താഉള്ള പുത്തൂര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയില്‍ ചേര്‍ന്ന യോഗം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മൊയ്തു മൗലവി ചെര്‍ക്കള,അഫ്‌സല്‍ പടന്ന,സിദ്ദീഖ് മണിയൂര്‍,ഹാരിസ് ഗാളിമുഖം തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment