കാസര്‍കോട്: (www.malabarflash.com)ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ നടത്തുന്ന ഗ്രാമ സഞ്ചാരം സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് ജില്ലയിലെ ഉദ്യാവരത്ത് വെച്ച് എസ് എസ് എഫ് സംസ്ഥാ പ്രസിഡന്റ് എന്‍ വി അബ്ദുറസ്സാഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് ശൈഖുനാ ആലികുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്തു. ജലാലുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റിയാസ് ടി കെ, ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ജില്ലാ സെക്രട്ടറി ഷക്കീര്‍ എം ടി പി, ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി,ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ,ഹസ്സന്‍ കുഞ്ഞി, ഹൈദര്‍ സഖാഫി അനസ് സിദ്ദീഖിസംബന്ധിച്ചു.
രാവിലെ 10 മണിക്ക് ആരംഭിച്ച ഗ്രാമ സഞ്ചാരം കാസര്‍കോട്, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, ബദിയടുക്ക,ഉദുമ ഡിവിഷനുകളുലെ 40 സെക്ടറുകളിലെ പര്യടനത്തിന് ശേഷം വൈകിട്ട് 7 മണിക്ക് ചീമേനിയില്‍ സമാപിച്ചു.
വിവിധ ഇടങ്ങളിലായി നടന്ന ഗ്രാമ സഞ്ചാരത്തില്‍ മൂന്ന് സെഷനുകളായിട്ടാണ് പദ്ധതികള്‍ അവതരിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിലായി നടന്ന പരിവാടിയില്‍ സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം മാവൂര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉമര്‍ ഓങ്ങല്ലൂര്‍, അബ്ദുല്‍ റഷീദ് നരീക്കോട്, റാഷിദ് ബുഖാരി, സൈനുദ്ദീന്‍ സഖാഫി, ഹാശിര്‍ സഖാഫി, മുഹമ്മദലി കിനാലൂര്‍ , സി എന്‍ ജാഫര്‍, ഷക്കീര്‍ സി കെ, ഡോ നൂറുദ്ദീന്‍,പ്രവര്‍ത്തക സമിതി അംഗങ്ങളായ ശഫീഖ് ബുഖാരി കാന്തപുരം,സൈതലവി മാസ്റ്റര്‍ ,അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്,സ്വലാഹുദ്ദീന്‍ അയ്യൂബി, നേതൃത്വം നല്‍കി.
ജില്ലയെ ഇളക്കി മറിച്ച ഗ്രാമ സഞ്ചാരം ചീമേനിയില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുന്നതിലൂടെ സംഘടനാ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു.
Keywords: Kasaragod, Kerala, MalabarFlash, Malabar Vartha, Malabar News, Malayalam
No comments:
Post a Comment