തിരുവനന്തപുരം: ഇ.എസ് ബിജിമോള്‍ എം.എല്‍.എയുടെ പരാതിയില്‍ എം.എ വാഹിദ് എം.എല്‍.എയ്‌ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം ശ്രീകാര്യം പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസ്.
എന്നാല്‍ മന്ത്രി ഷിബു ബേബി ജോണ്‍. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു എന്നിവര്‍ക്കെതിരെ കേസില്ല. ഡി.ജി.പിയുടെ നിയമോപദേശത്തെത്തുടര്‍ന്നാണ് ഇവരെ ഒഴിവാക്കിയത്. ഇരുവര്‍ക്കുമെതിരെ തെളിവില്ലെന്നാണ് നിയമോപദേശം.
മന്ത്രി ഷിബു ബേബിജോണ്‍, എം.എ.വാഹിദ് എം.എല്‍.എ., കോഴിക്കോട് ഡി.സി.സി. പ്രഡിഡന്റ് കെ.സി.അബു എന്നിവര്‍ക്കെതിരെ ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. വെള്ളിയാഴ്ചയാണ് ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യന് പരാതി നല്‍കിയത്.
സഭയില്‍ നടന്ന ഒരു സമരത്തെ നേരിടാന്‍ മന്ത്രി തന്നെ കായികമായി തടയുകയാണെന്നാണ് കരുതിയതെന്നും എന്നാല്‍, ലൈംഗിക ഉദ്ദേശ്യത്തോടെയാണ് തടഞ്ഞതെന്ന് കെ.സി.അബുവിന്റെ പ്രസ്താവനയിലൂടെ വ്യക്തമായെന്നും ബിജിമോള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മന്ത്രി ഷിബുവിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 354ാം വകുപ്പ് പ്രകാരവും എം.എ.വാഹിദ്, കെ.സി.അബു എന്നിവര്‍ക്കെതിരെ 354എ, 509 വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്നാണ് ബിജിമോള്‍ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്.

No comments:
Post a Comment