കാഞ്ഞങ്ങാട്: മദ്രസയിലെ പ്രധാന അദ്ധ്യാപകനേയും സഹ അദ്ധ്യാപകനേയും അഞ്ചംഗസംഘം വഴിയില്‍ തടഞ്ഞ് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ജംയ്യത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി.
ഞാണിക്കടവ് ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലെ അബ്ദുള്‍ ഷുക്കൂര്‍ ദാരിമി മാട്ടുമ്മല്‍ (28), മുഹമ്മദ് റാഷിദ് മുസ്ല്യാര്‍ കുറ്റിപ്പുറം (25) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 9.40 ന് ഞാണിക്കടവ് മയ്യത്ത് റോഡില്‍ വെച്ചാണ് സംഭവം. തൊട്ടടുത്ത വീട്ടില്‍ നേര്‍ച്ച കഴിഞ്ഞ് ബൈക്കില്‍ പള്ളിയിലേക്ക് പോകുന്നതിനിടയില്‍ ഞാണിക്കടവിലെ സനീഷ്,വിജീഷ് തുടങ്ങിയ അഞ്ചംഗസംഘമാണ് അദ്ധ്യാപകരെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കും മുഖത്തും അടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജംയ്യത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി.
No comments:
Post a Comment