ഉദുമ:(www.malabarflash.com) ഉത്സവത്തിന്റെയും ഉറുസിന്റേയും പ്രചാരണത്തിന് ഉദുമയില്‍ ഉയര്‍ത്തിയ ഫ്‌ളക്‌സ് ബോര്‍ഡ് മതസൗഹാദ്ദത്തിന് പുതിയ മാനം പകര്‍ന്നു.
ഉദുമ കുന്നില്‍ മഖാം ഉറൂസിന്റെയും ഉദയമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന്റെയും വിവരങ്ങള്‍ ഒറ്റ ബോര്‍ഡില്‍ എഴുതി സ്ഥാപിച്ചത് പുതിയപുര ഫ്രണ്ട്‌സ് പ്രവര്‍ത്തകരാണ്.
പന്തല്‍ ബാലന്‍, കെ.വി.വിനോദ്, കെ.വി.അസീസ്, റഹ്മത്തുള്ള പുതിയനിരം, ഉണ്ണി, അഷറഫ്, ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.
ഏപ്രില്‍ ഏഴിന് തുടങ്ങുന്ന കുന്നില്‍ മഖാം ഉറൂസ് 12ന് സമാപിക്കും. എപ്രില്‍ 13 മുതല്‍ 18 വരെയാണ് ഉദയമംഗലം ക്ഷേത്ര ആറാട്ട് മഹോത്സവം. ഉറൂസും ഉത്സവങ്ങളും വര്‍ഷങ്ങളായി അടുത്തടുത്ത ദിവസങ്ങളിലായാണ് നടക്കുന്നത്.
ഉറൂസ് ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളിലെ ഹൈന്ദവ സ്ത്രീകള്‍ നേര്‍ച്ച സാധനങ്ങളുമായി പള്ളിയില്‍ എത്താറുണ്ട്.(www.malabarflash.com)
നാലു മാസം മുമ്പാണ് പുതിയനിരം ഫ്രണ്ട്‌സ് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. ആദ്യ പടിയായി പുതിയനിരത്തിലേയും പരിസര പ്രദേശങ്ങളിലേയും കാടുകള്‍ വെട്ടിതെളിയിച്ചു. പുതിയനിരം മുതല്‍ ഉദയമംഗലം ക്ഷേത്രം വരെ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. വരും നാളുകളില്‍ കൂട്ടായ പരിശ്രമത്തിലൂടെ നിരവധി പരിപാടികള്‍ നടത്തുമെന്ന് അവര്‍ പറഞ്ഞു.
No comments:
Post a Comment