ന്യൂഡല്‍ഹി: ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ താരമായി ഇന്ത്യയുടെ സൈന നെഹ്‌വാള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സൈന. ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നതോടെയാണ് സൈന ഈ നേട്ടം കരസ്ഥമാക്കിയത്.
ഓള്‍ ഇന്ത്യന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തന്റെ എതിരാളിയായിരുന്ന കരോളിന മാരിനെയാണ് ഈ ടൂര്‍ണമെന്റ് സെമി ഫൈനലില്‍ സൈന പരാജയപ്പെടുത്തിയത്. സെമി ഫൈനലില്‍ പ്രവേശിച്ചതോടെ തന്നെ സൈനയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു ലോകം മുഴുവന്‍. ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരുന്നു മത്സരം.
പ്രകാശ് പദുക്കോണ് ആണ് പുരുഷന്‍മാരിലെ ലോക ഒന്നാം നമ്പര്‍ താരമായ ഇന്ത്യക്കാരന്‍. ചൈനക്കാരാണ് വനിതകളിലെ ലോക ഒന്നാം നമ്പര്‍ സ്ഥാനം ഏറെക്കുറെ കരസ്ഥമാക്കിയത്. ഏറ്റവും ഒടുവില്‍ ചൈനക്കാരിയല്ലാത്ത ലോക ഒന്നാം നമ്പര്‍ താരമായിരുന്നു ഡെന്‍മാര്‍ക്കിന്റെ ടിനെ ബൗണ്‍. 2010 ഡിസംബറിലായിരുന്നു അത്.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment