കുമ്പള: വിവാഹ വാഗ്ദാനം ചെയ്ത് വര്‍ങ്ങളായി ഉമ്മയുടെ പിറകെ നടക്കുന്ന 65കാരന്റെ ശല്യം സഹിക്കാനാവാതെ വീട്ടമ്മയുടെ മകള്‍ എലിവിഷം കഴിച്ച് ഗുരുതരനിലയില്‍. ഉപ്പിനങ്ങാടി സ്വദേശിനിയും ശാന്തിപ്പള്ളത്തെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരിയുമായ പെണ്‍കുട്ടിയാണ് ആസ്പത്രിയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കളനാട്ടെ സുലൈമാന്‍ ഹാജിക്കെതിരെയാണ് കേസ്. കൂടാതെ വിവാഹത്തിന് നിര്‍ബന്ധിച്ചതിന് യുവതിയുടെ നാല് സഹോദരങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
രണ്ടു വര്‍ഷം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ഉപ്പിനങ്ങാടി സ്വദേശിയായ യുവതിയും രണ്ട് പെണ്‍മക്കളും രണ്ട് വര്‍ഷം മുമ്പ് കളനാട്ടെ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയിരുന്നു.
ക്വാര്‍ട്ടേഴ്‌സ് ഉടമയാണ് സുലൈമാന്‍ ഹാജി. വിവാഹ അഭ്യര്‍ത്ഥന വന്നപ്പോള്‍ 35കാരി ആദ്യം നിരസിച്ചു. എന്നാല്‍ പിന്നീട് ശല്യമായതോടെ ഉപ്പിനങ്ങാടിയില്‍ നിന്ന് സഹോദരനെ വരുത്തി.

എന്നാല്‍ സഹോദരന്‍ വന്ന് താമസം തുടങ്ങിയെങ്കിലും ശല്യം തുടര്‍ന്നുവെന്നാണ് യുവതി പറഞ്ഞത്. സഹോദരനെ സുലൈമാന്‍ ഹാജി തന്റെ കാര്‍ ഡ്രൈവറാക്കിയത്രെ. അതോടെ യുവതി ഉപ്പിനങ്ങാടിയില്‍ പോയി മറ്റ് മൂന്ന് സഹോദരങ്ങളോട് വിവരം പറഞ്ഞു. സാമ്പത്തികമായി നല്ല നിലയിലുള്ള സുലൈമാന്‍ ഹാജിയുമായുള്ള വിവാഹം കുടുംബത്തിന് ഗുണം ചെയ്യുമെന്നതിനാല്‍ അവരും വിവാഹത്തിന് നിര്‍ബന്ധിച്ചു.
ഇരട്ടിയിലേറെ പ്രായമുള്ളയാളുമായുള്ള വിവാഹം നിരസിച്ച യുവതി കളനാട്ട് നിന്നും ശാന്തിപ്പള്ളത്തെ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറി. രണ്ടുമാസമായി ശാന്തിപ്പള്ളത്തായിരുന്നു താമസം. എന്നാല്‍ 20ന് 18 വയസുള്ള മകളുടെ ഫോണിലേക്ക് വിളിച്ച പ്രതി വിവാഹത്തിന് ഉമ്മയെക്കൊണ്ട് സമ്മതിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയത്രെ. അതോടെ മകള്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവത്രെ.
പെണ്‍കുട്ടി മംഗലാപുരം ആസ്പത്രിയില്‍ അതീവ ഗുരുതരനിലയിലാണ്.
No comments:
Post a Comment