പിലിക്കോട്: (www.malabarflash.com) ദേശീയതല മത്സരത്തില്‍ പ്രോജക്ടവതരണത്തിന് ഒന്നാം സ്ഥാനം പിലിക്കോട് എരവിലെ പത്താം തരം വിദ്യാര്‍ത്ഥി വി.ശരത്ബാബുവിന് . കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയും പര്യാവരണ്‍ മിത്രയുടെയും നേതൃത്ര്വത്തില്‍ രാജസ്ഥാനിലെ അജ്മീറില്‍ വച്ച് നടത്തിയ മത്സരത്തിലാണ് ഈ മിടുക്കന്റെ പരിസ്ഥിതി സൗഹൃദ പ്രൊജക്ടിന് ദേശീയ തലത്തില്‍ നേട്ടമുണ്ടാക്കാനായത് .
'ഇലക്ട്രോണിക് മാലിന്യം സൃഷ്ട്ടിക്കുന്ന വിപത്തുകള്‍പരിഹാര മാര്‍ഗ്ഗങ്ങള്‍' എന്ന വിഷയത്തിലാണ് 100 ഓളം വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകളെ പിന്തള്ളി ഒന്നാമതെത്തിയത്.
പിലിക്കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ദേശീയ ഹരിത സേനയിലെ സഹ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വലിച്ചെറിയുന്ന സി.എഫ്.എല്‍ ബള്‍ബുകള്‍ ശേഖരിക്കുകയും എല്‍.ഇ.ഡി. ബള്‍ബുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രൊജക്റ്റ് ദേശീയതലത്തിലുള്ള വിജയം നേടിക്കൊടുക്കുകയായിരുന്നു.
പിലിക്കോട് എരവിലെ പി.വി.ബാബുവിന്റെയും വി.ജയശ്രീയുടെയും മകനാണ് ശരത്ബാബു.
No comments:
Post a Comment