ഉദുമ: പ്രസിദ്ധമായ പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി ഉല്‍സവത്തിന് കൊടിയേറി. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ഭണ്ഡാര വീട്ടില്‍നിന്നു ക്ഷേത്രത്തിലേക്ക് എഴുന്നത്ത് നടന്നു. ശുദ്ധികര്‍മങ്ങള്‍, കലശാട്ട് എന്നിവയ്ക്കുശേഷം ഒരു മണിയോടെയാണ് കൊടിയേറ്റം നടന്നത്. ചടങ്ങിന് സാക്ഷികളാകാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍നിന്നുള്ള ഓല, മുള, കയര്‍, ദീപം കത്തിക്കുന്നതിനുള്ള എണ്ണ എന്നിവയാണ് ഭരണി ഉല്‍സവ കൊടിയേറ്റത്തിനായി ഉപയോഗിച്ചത്.
തുടര്‍ന്ന് കണ്ണിനും കാതിനും കുളിരേകി മാനത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത കരിമരുന്നുപ്രയോഗവും നടന്നു.
20 ന് താലപ്പൊലി ഉത്സവം.ഉച്ചയ്ക്ക് ക്ഷേത്ര പ്രാദേശിക സമിതികളുടെ ആഭിമുഖ്യത്തില്‍ അന്നദാനം. രാത്രി 9.30 ന് കോഴിക്കോട് കാദംബരിയുടെ അഗ്‌നിഭദ്ര നൃത്തസമ്മേളന നാടകം.
21 പ്രധാന ഉത്സവമായ ആയിരത്തിരി മഹോത്സവം.ചിറമ്മല്‍ പ്രദേശ്, ഉദുമ പടിഞ്ഞാര്‍ക്കര,പള്ളിക്കര തണ്ണീര്‍പുഴ, കണ്ണവയല്‍പാക്കം, മംഗലാപുരം തുടങ്ങിയ പ്രാദേശിക കമ്മിറ്റികളില്‍ നിന്നായി വര്‍ണ്ണശബളമായ തിരുമുല്‍ കാഴ്ചകള്‍ സമര്‍പ്പിക്കപ്പെടും. ഓരോ തിരുമുല്‍ കാഴ്ചാ സമര്‍പ്പണ ശേഷം അതാതു കമ്മിറ്റികളുടെ വകയായും തുടര്‍ന്ന് ക്ഷേത്രം വകയും കരിമരുന്നു പ്രയോഗവും നടക്കും.
ആയിരത്തിരി മഹോത്സവനാളില്‍ പതിനായിരങ്ങളാണ് പാലക്കുന്നില്‍ എത്താറുളളത്.
22 ന് പുലര്‍ച്ചയോടെ കൊടിയിറങ്ങി ഭണ്ടാരവീട്ടിലേക്കു തിരിച്ചുഎഴുന്നള്ളുന്നതോടെ ഭരണി മഹോത്സവത്തിന് സമാപനമാകും.
ഉത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 21 ന് വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ചവരെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കെ എസ് ആര്‍ ടി സി യും സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തും.അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് സൌകര്യങ്ങള്‍ ഏര്‍പ്പെടുതീട്ടുണ്ട്.

No comments:
Post a Comment