കാഞ്ഞങ്ങാട്: (www.malabarflash.com) ആളുകള്‍ നോക്കി നില്‍ക്കെ ഭര്‍തൃമതിയുടെ വസ്ത്രം വലിച്ചുകീറി മാനഹാനി ഉണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവ് ഒരു വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി.
കുണിയയിലെ കെ ഷെഫീക്കാ(25)ണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. ഷെഫീക്കിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ബേക്കല്‍ ജംഗ്ഷനിലെ ഹക്കീമിന്റെ ഭാര്യ ആമിന(30)യുടെ പരാതിപ്രകാരമാണ് ഷെഫീക്കിനെതിരെ പോലീസ് കേസെടുത്തിരുന്നത്.
2014 ജനുവരി 9നാണ് കേസിനാസ്പദമായ സംഭവം. ആമിന ഭര്‍ത്താവ് ഹക്കീമിനോടൊപ്പം കുണിയയിലെ സഹോദരിയുടെ വീട്ടില്‍ പോയിരുന്നു. ഇവിടെ വെച്ച് മരുമകന്‍ ഷംസുദ്ദീനും ഹക്കീമും തമ്മില്‍ കുടുംബ കാര്യങ്ങള്‍ സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി. പ്രശ്‌നം രൂക്ഷമായതോടെ അയല്‍വാസികളും സ്ഥലത്തെത്തി.
ഇതിനിടെ ഷെഫീക്ക് ഇവിടെയെത്തുകയും ആളുകള്‍ നോക്കി നില്‍ക്കെ ഹക്കീമിന്റെ ഭാര്യ ആമിനയുടെ വസ്ത്രം വലിച്ചു കീറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ആമിനയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച കുണിയയിലെ മുഹമ്മദ് ഹാജി(60)യെയും ഷെഫീക്ക് മര്‍ദ്ദിച്ചു. സംഭവത്തില്‍ ഷെഫീക്കിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തുവെങ്കിലും പ്രതി ഒളിവില്‍ പോവുകയാണുണ്ടായത്. കഴിഞ്ഞ ദിവസമാണ് ഷെഫീക്ക് കോടതിയില്‍ കീഴടങ്ങിയത്.
Keywords: Kasaragod, KeralaNews, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment