കാസര്‍കോട്: (www.malabarflash.com) കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ദാരുണമായി മരിച്ച കുമ്പഡാജെ തുപ്പക്കല്‍ കോപ്പാള മൂലയിലെ ആയിശാബിയുടെ കുടുംബത്തിന് വനംവകുപ്പ് മുഖേന അനുവദിച്ച അഞ്ചുലക്ഷം രൂപയുടെ ചെക്ക് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.മകന്‍ മുഹമ്മദിന് കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി.ഹസൈനാര്‍, ഹമീദ് പൊസോളിഗെ, ഡി.എഫ്.ഒ. ആസിഫ്, മുജീബ് കമ്പാര്‍, ബി.ടി.അബ്ദുല്ലക്കുഞ്ഞി, എസ്.മുഹമ്മദ്, ബാലചന്ദ്രന്‍ നമ്പ്യാര്‍, അബ്ദുല്ല വൈദ്യര്‍, കാസര്‍കോട് റെയിഞ്ച് ഓഫീസര്‍ എം. രാജീവന്‍, ഫോറസ്റ്റ് ഓഫീസര്‍ എം.കെ. നാരായണന്‍ സംബന്ധിച്ചു.
No comments:
Post a Comment