ജംക്ഷനില്‍ റേഷന്‍ കട നടത്തുന്ന ദീപക് ചൊവ്വാഴ്ച രാത്രി എട്ടരയോടെ കട അടയ്ക്കാന്‍ ഒരുങ്ങുന്നതിനിടെയാണു സംഭവം. തലയിലുള്‍പ്പെടെ മാരകമായ വെട്ടേറ്റ ദീപക്കിനെ സമീപത്തെ കടക്കാര്‍ ചേര്‍ന്ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു കൊല്ലം മുന്‍പാണു ദീപക്കും ഒട്ടേറെ പ്രവര്‍ത്തകരും ബിജെപി വിട്ട് ജനതാദളില്‍ ചേര്‍ന്നത്. ഇതിനു ശേഷം നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യു) ബുധനാഴ്ച ആറു മുതല്‍ ആറു വരെ ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പഴുവില്‍ യൂണിറ്റും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
No comments:
Post a Comment