കര്‍ണാടകയിലെ ഉപ്പിനങ്ങാടി കുന്തൂര്‍ സ്വദേശിയായ സഫ്‌വാന്‍ എന്ന 21കാരന്‍ ഏതു രോഗവും മാറ്റുമെന്നു പറഞ്ഞ് ജനങ്ങളെ പററിക്കുകയാണെന്ന് മഹല്ല് കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. കാന്‍സര്‍ പോലുള്ള മാരകമായ രോഗം മാറ്റിനല്‍കാമെന്ന വ്യാജേന ഇയാള്‍ പാവങ്ങളില്‍ നിന്നും പണം തട്ടുകയാണ്.
രോഗികളായ സ്ത്രീകളെ ഇയാളുടെ വീട്ടില്‍ മാസങ്ങളോളം താമസിപ്പിച്ച് അനാശാസ്യത്തിനു പ്രേരിപ്പിക്കുന്നതായും സമീപ പ്രദേശങ്ങളിലെ ആളുകളുടെ സഹായത്തോടെ മന്ത്രവാദവും ദേഹോപദ്രവവും നടത്തുന്നതായും മഹല്ല് കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു. രോഗികളെ ചികിത്സിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകളൊന്നുമില്ലാത്ത സഫ്‌വാന്‍ കോളിച്ചാലിലെ വാടകവീട്ടിലാണു മന്ത്രവാദവും ദേഹോപദ്രവവും നടത്തുന്നത്. ഇതുവിപുലീകരിക്കാന്‍ കോളിച്ചാല്‍ ടൗണില്‍ സ്ഥലം വാങ്ങി കെട്ടിട നിര്‍മാണം ആരംഭിച്ചതായും കമ്മറ്റിയംഗങ്ങള്‍ വെളിപ്പെടുത്തി.
ചികിത്‌സാകേന്ദ്രം വീണ്ടും പ്രവര്‍ത്തിക്കുകയാണെങ്കില്‍ നാട്ടുകാരുടെ സഹായത്തോടെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താനാണ് തീരുമാനമെന്നും കോളിച്ചാല്‍ മുന്‍ ജമാഅത്ത് പ്രസിഡന്റ് കെ. ഉസ്മാന്‍ അബ്ദുള്ള, കെ. ഷാഫി കോളിച്ചാല്‍, കെ.എം. അബ്ദുള്‍ മജീദ് എന്നിവര്‍ പറഞ്ഞു.
No comments:
Post a Comment