കാഞ്ഞങ്ങാട്: മഡിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ഫണ്ട് ഏറ്റുവാങ്ങല്‍ ചടങ്ങ് സിനിമാ -സീരിയല്‍ നടന്‍ കോട്ടയം അബ്ദുള്‍ റഷീദ് (ഏഷ്യാനെറ്റ് സ്ത്രീധനം സീരിയല്‍ ഫെയിം - മത്തിസുകു) നിര്‍വ്വഹിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി മെമ്പര്‍ വി.വി.രമേശന്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ജവാന്‍ ക്ലബ്ബ് പ്രസിഡന്റ് പി.കെ.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
സിപിഎം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.വി.സഞ്ജയന്‍, സംഘാടക സമിതി ചെയര്‍മാന്‍ പി.ഗംഗാധരന്‍, സംഘാടക സമിതി ട്രഷറര്‍ എം.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അഴിക്കോടന്‍ ചാളക്കടവ് അവതരിപ്പിച്ച നിട്ടപ്രാണന്‍ എന്ന തെരുവു നാടകവും അരങ്ങേറി.
No comments:
Post a Comment