മൂവാറ്റുപുഴ: ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ പത്ത് വയസ്സുകാരി മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു.
കാലാമ്പൂര്‍ മുളവൂര്‍ ഇഞ്ചക്കടാന്തി കോച്ചേരിക്കുടിയില്‍ (നെടുമാക്കല്‍) വിനോഷിന്റെ മകള്‍ അഭിനയ (10) ആണ് മരിച്ചത്. പറമ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം. കാവടി ഘോഷയാത്ര കഴിഞ്ഞ് മൈതാനത്ത് വെടിക്കെട്ട് നടക്കുമ്പോള്‍ ക്ഷേത്രത്തിനു സമീപത്തായി നിന്നവരാണ് അപകടത്തില്‍ പെട്ടത്. മഴുവന്നൂര്‍ വാരിക്കാട്ട് ബിജു (45), ഭാര്യ മായ (40), മകള്‍ അനഘ (18), മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കല്ലംകുടത്ത് അളകനന്ദ (15), മേക്കടമ്പ് ഞാളിയത്ത് ബിജോ (30), ആരക്കുഴ മൊതലക്കുളങ്ങര അജി (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 9.15-ഓടെയാണ് സംഭവം. ക്ഷേത്രത്തിനു സമീപം ഗുരുമണ്ഡപത്തിനടുത്തായി നിരവധി ആളുകളും കുട്ടികളും തിങ്ങിനിറഞ്ഞാണ് ക്ഷേത്രത്തിനു താഴെയുള്ള മൈതാനിയില്‍ നടന്ന വെടിക്കെട്ട് കണ്ടത്. വെടിക്കെട്ടിനിടെ ഉയര്‍ന്നുപൊന്തിയ ഗുണ്ട് തെറിച്ച് ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വീണ് പൊട്ടുകയായിരുന്നു.
കുടുംബാംഗങ്ങളോടൊപ്പം നില്‍ക്കുകയായിരുന്ന അഭിനയയുടെ ദേഹം മുഴവനും പൊള്ളി ഗുരുതര പരിക്കേറ്റു. കുട്ടി ഉടന്‍ മരിച്ചു. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും മൂവാറ്റുപുഴ നിര്‍മല ആസ്പത്രിയിലേക്കും കൊണ്ടുപോയി.

അഭിനയയുടെ അമ്മ സുനിത, സഹോദരന്‍ അഭിനവ്. അച്ഛന്‍ വിനോഷ് ഡ്രൈവറാണ്.
No comments:
Post a Comment