വണ്ടൂര്‍: [www.malabarflash.com] വിദ്യാര്‍ഥിനിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് വണ്ടൂരില്‍ അറസ്റ്റില്‍.പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തുകയും പീഡിപ്പിച്ചതായി പോലീസിന് മൊഴിനല്‍കുകയും ചെയ്തതിനെത്തുടര്‍ന്നാണ് വണ്ടൂര്‍ സി.ഐ കെ.സി. ബാബുവിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റുചെയ്തത്.
തൃശ്ശൂരിലെ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി ഫെയ്‌സ്ബുക്കിലൂടെയാണ് പ്രവീണ്‍ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ 2013 മുതല്‍ പ്രണയത്തിലായിരുന്നുവത്രേ. എന്നാല്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ അനുകൂലിച്ചിരുന്നില്ല.
എന്നാല്‍ ഫെയ്‌സ്ബുക്കിലൂടെ ബന്ധം തുടരുകയായിരുന്നു. യുവാവ് വിളിച്ചതനുസരിച്ച് ഈമാസം 17 ന് തൃശ്ശൂര്‍ മുതുവറ ക്ഷേത്രത്തിലെ ഉത്സവദിവസം എത്തിയ പെണ്‍കുട്ടിയെ റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പിന്നീട് യുവാവ് വാഗ്ദാനത്തില്‍നിന്ന് പിന്‍മാറി.

വെള്ളിയാഴ്ച വിദേശത്തേക്ക് കടക്കാനിരിക്കെയാണ് പ്രവീണ്‍ അറസ്റ്റിലാകുന്നത്. 376 വകുപ്പനുസരിച്ചാണ് പോലീസ് കേസെടുത്തത്. സി.ഐയെക്കൂടാതെ ഉദ്യോഗസ്ഥരായ റെനീ ഫിലിപ്പ് , സുരേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment