ഗുരുവായൂര്‍: (www.malabarflash.com) ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ചാലക്കുടി മൂര്‍ക്കന്നൂര്‍ മനയ്ക്കല്‍ ശ്രീഹരി നമ്പൂതിരിയെ(46) തെരഞ്ഞെടുത്തു. ഇതു രണ്ടാം തവണയാണു ശ്രീഹരി മേല്‍ശാന്തിയാകുന്നത്.
മൂര്‍ക്കന്നൂര്‍ മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും പുത്തന്‍ചിറ ആലക്കാട് മനയ്ക്കല്‍ പരേതയായ പാര്‍വതി അന്തര്‍ജനത്തിന്റേയും മകനാണ്. അച്ഛന്‍ കൃഷ്ണന്‍ നമ്പൂതിരിയില്‍നിന്നാണു ശ്രീഹരി പൂജാവിധികള്‍ പഠിച്ചത്. ഒന്നര വര്‍ഷമായി ഭാഗവത സപ്താഹ ആചാര്യനാണ്.
ക്ഷേത്രത്തില്‍ ഭജനക്കുശേഷം മാര്‍ച്ച് 31നു രാത്രി അത്താഴപൂജയ്ക്കുശേഷം സ്ഥാനചിഹ്നമായ താക്കോല്‍കൂട്ടം ഏറ്റുവാങ്ങിയാണു ചുമതലയേല്‍ക്കുക.
ക്ഷേത്രത്തില്‍ ഭജനക്കുശേഷം മാര്‍ച്ച് 31നു രാത്രി അത്താഴപൂജയ്ക്കുശേഷം സ്ഥാനചിഹ്നമായ താക്കോല്‍കൂട്ടം ഏറ്റുവാങ്ങിയാണു ചുമതലയേല്‍ക്കുക.
ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറുമാസമാണ് കാലാവധി. ഒറ്റപ്പാലം മണപ്പിള്ളി മനയില്‍ ശ്രീജയാണു ഭാര്യ. ഗൗരി, പാര്‍വതി എന്നിവര്‍ മക്കളാണ്.
No comments:
Post a Comment