Latest News

പാലക്കുന്ന് ഭഗവതിക്ഷേത്ര ഭരണി മഹോത്സവം 18 ന് തുടങ്ങും

ഉദുമ: (www.malabarflash.com) ഉത്തര കേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം ഈ മാസം 18 ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18 ന് രാത്രി ഒന്‍പതു മണിക്ക് എഴുന്നള്ളത്ത്.തുടര്‍ന്ന് അനുഷ്ഠാന ചടങ്ങുകള്‍ക്ക് ശേഷം രാത്രി 12 മണിക്ക് കൊടിയേറ്റം.തുടര്‍ന്ന് കരിമരുന്നു പ്രയോഗം.

19 ന് ഭൂതബലി ഉത്സവം. രാത്രി ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുടെ ഗാനമേള. 20 ന് താലപ്പൊലി ഉത്സവം.ഉച്ചയ്ക്ക് ക്ഷേത്ര പ്രാദേശിക സമിതികളുടെ ആഭിമുഖ്യത്തില്‍ അന്നദാനം. രാത്രി 9.30 ന് കോഴിക്കോട് കാദംബരിയുടെ അഗ്‌നിഭദ്ര നൃത്തസമ്മേളന നാടകം.

21 പ്രധാന ഉത്സവമായ ആയിരത്തിരി മഹോത്സവം.ചിറമ്മല്‍ പ്രദേശ്, ഉദുമ പടിഞ്ഞാര്‍ക്കര,പള്ളിക്കര തണ്ണീര്‍പുഴ, കണ്ണവയല്‍പാക്കം, മംഗലാപുരം തുടങ്ങിയ പ്രാദേശിക കമ്മിറ്റികളില്‍ നിന്നായി വര്‍ണ്ണശബളമായ തിരുമുല്‍ കാഴ്ചകള്‍ സമര്‍പ്പിക്കപ്പെടും. ഓരോ തിരുമുല്‍ കാഴ്ചാ സമര്‍പ്പണ ശേഷം അതാതു കമ്മിറ്റികളുടെ വകയായും തുടര്‍ന്ന് ക്ഷേത്രം വകയും കരിമരുന്നു പ്രയോഗം.

22 ന് പുലര്‍ച്ചയോടെ കൊടിയിറങ്ങി ഭണ്ടാരവീട്ടിലേക്കു തിരിച്ചുഎഴുന്നള്ളുന്നതോടെ ഭരണി മഹോത്സവത്തിന് സമാപനമാകും.

ഉത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 21 ന് വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ചവരെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കെ എസ് ആര്‍ ടി സി യും സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തും.അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് സൌകര്യങ്ങള്‍ ഏര്‍പ്പെടുതീട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതി ഭാരവാഹികളായ അഡ്വ.കെ.ബാലകൃഷ്ണന്‍, ടി കണ്ണന്‍, കെ കുഞ്ഞിക്കണ്ണന്‍ കരിപ്പൊടി, പി വി അശോക് കുമാര്‍,പി കുമാരന്‍ പള്ളിക്കര, ബാലകൃഷ്ണന്‍ കണ്ണവയല്‍, കൃഷ്ണന്‍ ചട്ടംച്ചാല്‍ സംബന്ധിച്ചു.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.