Latest News

ആംഗന്‍വാടിയില്‍ തിളച്ച വെള്ളത്തില്‍ വീണു മൂന്നു വയസുകാരനു പൊള്ളലേറ്റു

കടുത്തുരുത്തി:(www.malabarflash.com) ആംഗന്‍വാടിയില്‍ കളിക്കുന്നതിനിടെ തിളച്ച വെള്ളത്തില്‍ വീണു മൂന്നു വയസുകാരനു ഗുരുതരമായി പൊള്ളലേറ്റു.

ഇരവിമംഗലം പോത്തന്‍ ചിറയില്‍ ഷിബു-സിജി ദമ്പതികളുടെ മകന്‍ ജിന്‍സനാണു പൊള്ളലേറ്റത്. കുട്ടിയുടെ പിന്‍ഭാഗത്തു പൂര്‍ണമായും പൊള്ളി തൊലി വിട്ടകന്ന നിലയിലാണ്. മാഞ്ഞൂര്‍ പഞ്ചായത്തിലെ ഇരവിമംഗലത്തു സ്ഥിതിചെയ്യുന്ന 161-ാം നമ്പര്‍ ആംഗന്‍വാടിയില്‍ കഴിഞ്ഞ ആാഴ്ചയായിരുന്നു സംഭവം.

കുട്ടികള്‍ക്കു നല്‍കുന്നതിനായി ഉപ്പുമാവ് ഉണ്ടാക്കുന്നതിനായി അടുപ്പത്തു വച്ചിരുന്ന തിളച്ച വെള്ളത്തിലേക്കാണു കുട്ടി വീണത്. കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുട്ടി വെള്ളം തിളപ്പിക്കുന്നതിനായി അടുപ്പത്തു വച്ചിരുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു.

പിന്‍ഭാഗത്തു പൊള്ളലേറ്റ ജിന്‍സനെ കുറുപ്പന്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീടു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്‍ഭാഗം പൂര്‍ണമായും പൊള്ളിയതിനാല്‍ സംഭവത്തിനു ശേഷം എട്ടു ദിവസം കഴിഞ്ഞിട്ടും കുട്ടി അമ്മയുടെ മടിയില്‍ കമിഴ്ന്നു തന്നെ കിടക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം നടന്നത്. 

തിങ്കളാഴ്ച ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അറിഞ്ഞതോടെയാണു വിവരം പുറത്താകുന്നത്. ജനപ്രതനിധികള്‍ അറിയിച്ചതിനെ ഐസിഡിഎസ് ഓഫീസര്‍ സുലോചന ആംഗന്‍വാടിയിലും കുട്ടിയുടെ വീട്ടിലുമെത്തി വിവരങ്ങള്‍ ശേഖരിച്ചു. 

സംഭവദിവസം ആംഗന്‍വാടിയിലെ ടീച്ചര്‍ അവധിയിലായിരുന്നു. ആയ മാത്രമാണ് ആംഗന്‍വാടിയിലുണ്ടായിരുന്നത്. ആയയ്ക്ക് അന്നുണ്ടായിരുന്ന 15 കുട്ടികളെ നോക്കലും ഭക്ഷണം ഉണ്ടാക്കലും തനിയെ ചെയ്യേണ്ടി വന്നതാണ് അപകടം ഉണ്ടാകാന്‍ കാരണമെന്നു അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് ഐസിഡിഎസ് ഓഫീസര്‍ പറഞ്ഞത്.

Keywords Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.