ഹരിപ്പാട്: (www.malabarflash.com) സഹോദരിക്കു വിവാഹദിവസം സമ്മാനമായി ആക്ടീവ സ്‌കൂട്ടര്‍ കൈമാറാന്‍ പോയ യുവാവ് ബസിടിച്ചു മരിച്ചു. ചിങ്ങോലി വേണാട്ടുശേരി പടീറ്റില്‍ കുഞ്ഞുമോന്റെ മകന്‍ രാഹുല്‍(26) ആണു മരിച്ചത്.
ദേശീയപാതയില്‍ കാഞ്ഞൂര്‍ എലിവക്കുളങ്ങര ജംഗ്ഷനു സമീപം തിങ്കളാഴ്ച വൈകുന്നേരം 5.20നായിരുന്നു അപകടം. സഹോദരി അമൃതയുടെ വിവാഹം തിങ്കളാഴ്ച ഉച്ചയ്ക്കു 12.30നു ചേപ്പാടു വെട്ടിക്കുളങ്ങര ക്ഷേത്രത്തിലായിരുന്നു നടന്നത്.
വിവാഹശേഷം അടുക്കള കാണല്‍ ചടങ്ങിലേക്കു ബന്ധുക്കളും അയല്‍വാസികളുമായി പുറപ്പെട്ടു. ഇതിനിടെ, കായംകുളത്തെ ഷോറൂമില്‍നിന്നു സ്‌കൂട്ടറും വാങ്ങി വരുന്നതിനിടെ കെഎസ്ആര്‍ടിസി സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്നു യുവാവ് തത്ക്ഷണം മരിച്ചു.

മൃതദേഹം ഹരിപ്പാട് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
സിആര്‍പിഎഫില്‍ അഗര്‍ത്തല യൂണിറ്റില്‍ ജോലി നോക്കുന്ന രാഹുല്‍ സഹോദരിയുടെ വിവാഹത്തിനായി ഒരു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു. ലതികയാണു മാതാവ്. കരീലക്കുളങ്ങര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
No comments:
Post a Comment