തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍മാരുടെ കൈവശമുള്ള പഴയ തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കു പകരം കളര്‍ ഫോട്ടോ പതിച്ച പുതിയ പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഇതിനായി എല്ലാ വോട്ടര്‍മാരും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റ് മുഖേന റജിസ്റ്റര്‍ ചെയ്യണം. പാസ്‌പോര്‍ട്ട് വലുപ്പത്തിലുള്ള ഏറ്റവും പുതിയ കളര്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
കംപ്യൂട്ടര്‍ പരിജ്ഞാനം കുറഞ്ഞവര്‍ക്കു കലക്ടറേറ്റുകള്‍, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളിലെ വോട്ടര്‍ സഹായ കേന്ദ്രങ്ങളിലൂടെ റജിസ്റ്റര്‍ ചെയ്യാം. അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലൂടെയും നിര്‍ദിഷ്ട ഫീസ് നല്‍കി റജിസ്റ്റര്‍ ചെയ്യാം. പുതിയ കാര്‍ഡുകള്‍ രണ്ടു മാസത്തിനകം ബൂത്തുതല ഉദ്യോഗസ്ഥര്‍ മുഖേന വോട്ടര്‍മാരുടെ വീടുകളിലെത്തിക്കും. ഓരോ പുതിയ കാര്‍ഡിനും 10 രൂപ ഫീസായി ഈടാക്കും.

No comments:
Post a Comment