മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് മൂന്നു കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് വന്ന കൂത്തുപറമ്പ് സ്വദേശി കാടിന്റവിടെ ഫൈസലിന്റെ കൈയില്‍ നിന്നാണു സ്വര്‍ണം പിടിച്ചത്. 80 ലക്ഷം രൂപ വിലവരുന്ന 12 ബാറുകള്‍ എമര്‍ജന്‍സി ലാംപിന്റെ ബാറ്ററിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
അസി. കമ്മിഷണര്‍ എ.പ്രവീണ്‍കുമാര്‍, സൂപ്രണ്ട് സി.ജെ.തോമസ് എന്നിവരുട നേതൃത്വത്തില്‍ ഓഫിസര്‍മാരായ കെ.പി.അജിത് കുമാര്‍, സി.ഗോകുല്‍ദാസ്, ആര്‍.മനോജ് എന്നിവരാണു സ്വര്‍ണവേട്ട സംഘത്തിലുണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെ എത്തിയ വിമാനത്തില്‍ നിന്നാണു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.
No comments:
Post a Comment