അയര്‍ക്കുന്നം: അമ്മയുടെ കൈപിടിച്ചു നടന്ന ബാലിക അമ്മയുടെ കൈവിട്ട ഉടന്‍ കാറിടിച്ചു മരിച്ചു. അയര്‍ക്കുന്നം കൊടിഞ്ഞാമറ്റം ജോസ്-ബിന്ദു ദമ്പതികളുടെ മകള്‍ ദിയയാണ് (ആറുവയസ്) അമ്മയുടെ കണ്‍മുന്‍പില്‍ ദാരുണമായി മരിച്ചത്. വെളളിയാഴ്ച ഉച്ചയ്ക്ക് 12ന് മണര്‍കാട്- കിടങ്ങൂര്‍ റോഡില്‍ അമയന്നൂരിനു സമീപം പള്ളിക്കുന്നു വളവിലാണ് സംഭവം.
അയര്‍ക്കുന്നത്തുനിന്നു മകള്‍ക്ക് മരുന്നു വാങ്ങി വീട്ടിലേക്കു പോകുമ്പോഴാണ് കോട്ടയം ഭാഗത്തേക്ക് വന്ന കാര്‍ ദിയയെ ഇടിച്ചു തെറിപ്പിച്ചത്. മാതാവ് ബിന്ദുവിന്റെ കൈയില്‍നിന്ന് ഒരു നിമിഷം ദിയ വിട്ടുമാറുമ്പോഴാണു കാറിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമയന്നൂര്‍ സെന്റ് തോമസ് എല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയായിരുന്നു ദിയ. സംഭവസ്ഥലത്തുവച്ചു തന്നെ ദിയ മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ധന്യ, ഡിപിന എന്നിവര്‍ സഹോദരങ്ങളാണ്. മാതാവ് ബിന്ദു വയല നെല്ലിക്കുന്നേല്‍ പടിഞ്ഞാറേമുണ്ടിയാനിക്കല്‍ കുടുംബാംഗമാണ്.

No comments:
Post a Comment