തൃശൂര്‍: അബ്ദുനാസിര്‍ മഅ്ദനിയെ കേരളത്തിലേക്ക് വിടാതെ ബാംഗളൂരുവിലിട്ട് ഇല്ലാതാക്കാനാണ് നീക്കമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്.
കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാറിനേക്കാള്‍ വലിയ കൊലച്ചതിയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മഅ്ദനിയോട് ചെയ്യുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
യു.എ.പി.എ ചുമത്തിയത് പി. ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്. ബംഗളൂരുവില്‍ മറ്റൊരു കോയമ്പത്തൂര്‍ ആവര്‍ത്തിക്കാനാണ് സാധ്യത. കാഴ്ചശക്തി തീരെ നശിച്ചും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലുമാണ് മഅ്ദനി. കേരളത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ പി.ഡി.പി സമീപിക്കും.
മഅ്ദനിയുടെ വിചാരണ വൈകിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ട്. നാല് വര്‍ഷത്തിന് ശേഷം യു.എ.പി.എ ചുമത്തി കേസ് എന്‍.ഐ.എക്ക് കൈമാറി. സുപ്രീംകോടതി നിര്‍ദേശിച്ച നാലുമാസം മാര്‍ച്ച് ആദ്യവാരം അവസാനിക്കാനിരിക്കെ സാക്ഷി വിസ്താരത്തിന്‍െറ പ്രാഥമികഘട്ടം പോലും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments:
Post a Comment