മുംബൈ: ബോളിവുഡ് നടി സോനം കപൂറിനും പന്നിപ്പനി. ഗുജറാത്തിലെ രാജ്കോട്ടില്‍ സിനിമാ ചിത്രീകരണത്തിനിടെ കടുത്ത പനിയെ തുടര്‍ന്ന് സോനം കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തപരിശോധനയില്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചതായി സ്റ്റെര്‍ലിങ് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
മുംബൈയില്‍നിന്നാണ് സോനത്തിന് രോഗം പിടിപെട്ടതെന്ന് ഡോ. ചിരാഗ് മത്രവാഡിയ പറഞ്ഞു. നേരത്തെ രോഗം പിടിപെട്ട അവരുടെ പരിശീലകന് മുംബൈയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാജ്യത്താകെ 206 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒമ്പതുപേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്തിലാണ് കൂടുതല്‍. കഴിഞ്ഞ ദിവസം 97 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
No comments:
Post a Comment