തിരുവനന്തപുരം: എം.എ.വാഹിദ് എംഎല്‍എയുടെ കുന്നുകുഴിയിലുള്ള വീടിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിഞ്ഞു. രാവിലെ നിയമസഭയിലെ കോലാഹലങ്ങള്‍ക്ക് ശേഷം എംഎല്‍എ വീട്ടിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
വാഹിദും ശിവദാസന്‍ നായര്‍ എംഎല്‍എയും ചേര്‍ന്ന് പ്രതിപക്ഷത്തെ വനിത അംഗങ്ങളെ കൈയേറ്റം ചെയ്തുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നിയമസഭയ്ക്ക് പുറത്ത് തടിച്ചുകൂടിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇരുവരെയും കണ്‌ടോളാമെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

No comments:
Post a Comment