കോല്‍ക്കത്ത: ടെലിവിഷനില്‍ കണ്ട റെസ്‌ലിംഗ് അനുകരിക്കാന്‍ ശ്രമിക്കവേ 14 കാരന്‍ കഴുത്തൊടിഞ്ഞു മരിച്ചു. കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കില്‍ ബുധനാഴ്ച രാത്രിയാണു സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അഗ്നിദേവ് ദത്തയാണു മരിച്ചത്.
വീട്ടില്‍ അമ്മയില്ലാത്ത തക്കം നോക്കി ടെലിവിഷനില്‍ കണ്ട സാഹസിക രംഗം അനുകരിക്കാന്‍ ശ്രമിക്കുന്നതിടെയാണ് അപകടം. വീടിന്റെ ജനാലയില്‍ കയര്‍ കെട്ടി നടത്തിയ സാഹസിക പ്രകടനത്തിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി നിലത്തു മുഖമടിച്ചു വീഴുകയായിരുന്നു. സംഭവശേഷം ഓടിയെത്തിയ അമ്മ ദത്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ കഴുത്തില്‍ കയര്‍ കെട്ടി നടത്തുന്ന സാഹസിക പ്രകടനം തങ്ങളുടെ റെസ്‌ലിംഗ് പരിപാടിയുമായി ബന്ധമില്ലാത്തതാണെന്നു സംഭവം ശ്രദ്ധയില്‍പെട്ട ഡബ്ല്യുഡബ്ല്യുഇ സീനിയര്‍ വൈസ് പ്രസിഡന്റ് ബ്രയാന്‍ ഫ്‌ളിന്‍ പ്രതികരിച്ചു.

No comments:
Post a Comment