തിരുവനന്തപുരം: (www.malabarflash.com) ഡി.വൈ.എഫ്.ഐക്കാര്‍ ബീഫ് വെച്ചു; കണ്ടുനിന്ന ലീഗുകാര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ അത് രുചിയോടെ കഴിച്ചു. മതത്തിന്‍െറയും വിശ്വാസത്തിന്‍െറയും പേരില്‍ മണ്ണിനെയും മനുഷ്യരെയും വിഭജിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരുവനന്തപുരത്തുകാര്‍ അങ്ങനെ വലിയ ഹൃദയത്തോടെ മറുപടി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധത്തിന് സഹായകമായ മാതൃകാ ബില്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതിന് മറുപടിയായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ബീഫ് ഫെസ്റ്റിവലി’ലാണ് വേര്‍തിരിവില്ലാത്ത പങ്കാളിത്തം ഉണ്ടായത്. മുസ്ലിംലീഗ് സ്ഥാപകദിന സമ്മേളനം നടന്ന കേരള സര്‍വകലാശാല സെനറ്റ് ഹാളിന്‍െറ കവാടത്തിനോടുചേര്‍ന്നാണ് ബീഫ് ഫെസ്റ്റിന്‍െറ സ്റ്റാള്‍ സ്ഥാപിച്ചത്. (www.malabarflash.com)
ബീഫും കപ്പയും തയാറാക്കി പാത്രത്തിലിട്ട് ഇളക്കിയതോടെ പ്രത്യയശാസ്ത്രങ്ങളുടെ പിടിയില്‍പോലും നില്‍ക്കാത്ത വേവിച്ച ഇറച്ചിയുടെ മണം പരിസരത്ത് പരന്നു. മാധ്യമപ്രവര്‍ത്തകരും വഴിപോക്കരും മണം നുകര്‍ന്ന് നേതാക്കള്‍ വരുന്നത് കാത്തുനില്‍ക്കുമ്പോഴാണ് ലീഗ് പരിപാടിക്ക് വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ വന്നിറങ്ങിയത്. അഭിപ്രായവ്യത്യാസം മറന്ന് ലീഗുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വഴിപോക്കരും ബീഫ് പ്രേമികളായതോടെ ബീഫ് ഫെസ്റ്റിവല്‍ അര്‍ഥവത്തായി.
ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളായ പി. ബിജു, എ.എ. റഹിം, ഐ.പി. ബിനു എന്നിവരും അവരോടൊപ്പം ഒരുമിച്ചു.
നിയമസഭയില്‍നിന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ടി.വി. രാജേഷ്, കെ. രാധാകൃഷ്ണന്‍, കെ.വി. അബ്ദുല്‍ ഖാദര്‍, ആര്‍. രാജേഷ് എന്നീ എം.എല്‍.എമാര്‍ എത്തിയതോടെ കൊതിയൂറിയ ബീഫ് ആഘോഷത്തിന് തുടക്കമായി.
ഇതിനിടെ ബീഫിന്‍െറ രുചി കെടുത്തി ചാനല്‍ പ്രവര്‍ത്തകര്‍ ചില ലീഗുകാരോട് ആഘോഷത്തില്‍ പങ്കെടുത്തതിന്‍െറ കാര്യങ്ങള്‍ ആരാഞ്ഞതോടെ ചിലര്‍ക്ക് അപകടം മണത്തു. അതോടെ ചിലര്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുകൂലിക്കുമെന്നായി. അപ്പോഴും ഉറച്ച ബീഫ് വിശ്വാസികളായവര്‍ ഉറച്ചുനിന്നു. ‘ബീഫ് നിരോധത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. നിരോധിച്ചാല്‍ ജനങ്ങളെ സംഘടിപ്പിച്ച് എതിര്‍ക്കും.’
No comments:
Post a Comment