തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനെ എല്‍ഡിഎഫിലെ ഐഷാ പോറ്റി നേരിടും. ജി. കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്നാണു സ്പീക്കര്‍തെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 9.30 മുതലാണു സ്പീക്കര്‍തെരഞ്ഞെടുപ്പ്. സ്പീക്കര്‍സ്ഥാനത്തേക്ക് എന്‍. ശക്തന്‍ തെരഞ്ഞെടുക്കപ്പെടാനാണു സാധ്യത.

എന്‍. ശക്തന്‍ സ്പീക്കര്‍ സ്ഥാനാര്‍ഥിയായതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞു. പ്രോ-ടെം സ്പീക്കര്‍ ഡൊമിനിക് പ്രസന്റേഷന്റെ അധ്യക്ഷതയിലാണു സ്പീക്കര്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. 13-ാം കേരള നിയമസഭയുടെ ആദ്യനാളുകളില്‍ എന്‍. ശക്തനായിരുന്നു പ്രോ-ടെം സ്പീക്കര്‍. പിന്നീടു ഡെപ്യൂട്ടി സ്പീക്കറായി. കാട്ടാക്കട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണദ്ദേഹം.
ശക്തന്‍ സ്പീക്കറാകുന്നതോടെ ഒഴിവുവരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ പിന്നീടു മാത്രമേ ആളെ കണ്ടെത്തൂ. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരാണു വോട്ടര്‍മാര്‍. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നവര്‍ സ്പീക്കറാകും. യുഡിഎഫിന് 74 ഉം എല്‍ഡിഎഫിന് 66ഉം അംഗങ്ങളാണുള്ളത്. കേരള കോണ്‍ഗ്രസ് -ബിയിലെ കെ.ബി. ഗണേഷ് കുമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുമോ എന്നു വ്യക്തമല്ല.

No comments:
Post a Comment