ന്യൂഡല്‍ഹി: (www.malabarflash.com)വലതുവശത്തെ വാതിലിന്റെ പൂട്ട് സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 33098 ആള്‍ട്ടോ കാറുകള്‍ തിരിച്ചുവിളിച്ച് നന്നാക്കാന്‍ തീരുമാനിച്ചതായി മാരുതി സുസുക്കി സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. 2014 ഡിസംബര്‍ എട്ടിനും 2015 ഫെബ്രുവരി 18നും ഇടയില്‍ നിര്‍മിച്ച കാറുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയത്.
19780 അള്‍ട്ടോ 800 കാറുകളും 13318 ആള്‍ട്ടോ കെ10 കാറുകളുമാണ് നന്നാക്കാനായി തിരിച്ചുവിളിക്കുക. കമ്പനി നടത്തിയ ആഭ്യന്തര സുരക്ഷാപരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയതെന്നും ഉപഭോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനമെന്നും കമ്പനി അറിയിച്ചു. തകരാറുകളുള്ള കാറുകളുടെ ഉടമകളെ ഡീലര്‍മാര്‍ മുഖേന ബന്ധപ്പെട്ട് സൗജന്യമായാവും നന്നാക്കി നല്‍കുക.

No comments:
Post a Comment