കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് കാര്‍ റോഡരികിലെ മരത്തിലിടിച്ച് തിരുവനന്തപുരം സ്വദേശിയും അസി. പ്രഫസറുമായ യുവതി മരിച്ചു. തിരുവനന്തപുരം കുളത്തൂര്‍ അരശംമൂട് ‘രശ്മി’യില്‍ (കുട്ടത്തിങ്കല്‍) സമീര്‍കുമാറിന്‍െറ ഭാര്യ വിജിയാണ് (34) മരിച്ചത്.
കേന്ദ്ര സര്‍വകലാശാല പടന്നക്കാട് കാമ്പസിലെ പ്ളാന്‍റ് സയന്‍സ് പഠനവിഭാഗം അസിസ്റ്റന്‍റ് പ്രഫസറാണ്. കാര്‍ ഓടിച്ച സമീര്‍കുമാറിന് നിസ്സാര പരിക്കേറ്റു.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. സമീര്‍കുമാര്‍ ഡ്രൈവിങ്ങിനിടെ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു. റോഡരിലെ തട്ടുകട ഇടിച്ചുതെറിപ്പിച്ച് മുന്നോട്ട് നീങ്ങിയ കാര്‍ മരത്തിലിടിക്കുകയായിരുന്നു.
കാറിന്‍െറ ഇടതുഭാഗം തകര്‍ന്നു. ഈ വഴി വന്ന മറ്റൊരു കാറിലുണ്ടായിരുന്നവരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നെഞ്ചിലും ശിരസ്സിലും ഗുരുതര പരിക്കേറ്റ വിജിയെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കേന്ദ്ര സര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി പഠനവിഭാഗം മേധാവിയാണ് സമീര്‍കുമാര്‍. ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇരുവരും തിരുവനന്തപുരം കേരള യൂനിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസില്‍ നടന്ന സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച ശേഷം കാസര്‍കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടം.
മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കുട്ടത്തിങ്കല്‍ പരേതനായ രവീന്ദ്രന്‍ നായരുടെയും മീരാഭായിയുടെയും മകളാണ് വിജി. ഒന്നരവര്‍ഷമായി കേന്ദ്ര സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നു.

കന്യാകുമാരി കേരളപുരം തക്കല സ്വദേശിയാണ് സമീര്‍കുമാര്‍. മക്കള്‍: അഭിനവ്, ആഭ.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment