ആലപ്പുഴ: കലത്തില്‍ തല കുടുങ്ങിയ ഒന്നരവയസ്സുകാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. തത്തംപള്ളി മഠത്തില്‍ പുത്തന്‍വീട്ടില്‍ മോഹനന്‍െറ മകന്‍ നിരഞ്ജന്‍ കൃഷ്ണനാണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ തല സ്റ്റീല്‍ കലത്തിനുള്ളില്‍ കുടുങ്ങിയത്.
മോഹനന്‍െറ വീടിനോട് ചേര്‍ന്ന് ആരാധന നടക്കുന്നുണ്ട്. ഇവിടെ വ്യാഴാഴ്ച വീട്ടുകാരും മറ്റും പൊങ്കാല വഴിപാട് സമര്‍പ്പിക്കുന്നതിനിടെയാണ് കുഞ്ഞ് കലം എടുത്ത് കളിച്ചത്.
കലത്തില്‍ നിന്ന് തല പുറത്തെടുക്കാന്‍ കഴിയാതെ കുഞ്ഞ് നിലവിളിക്കാന്‍ തുടങ്ങിയതോടെ മോഹനനും ഭാര്യയും ബൈക്കില്‍ ഫയര്‍ ഫോഴ്സ് സ്റ്റേഷനിലത്തെി. ഇവിടെ ജീവനക്കാര്‍ അസി. ഡിവിഷന്‍ ഓഫിസര്‍ അരുണ്‍ കുമാറിന്‍െറ നേതൃത്വത്തില്‍ കട്ടര്‍ ഉപയോഗിച്ച് കലം മുറിച്ചുമാറ്റിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

No comments:
Post a Comment