കണ്ണൂര്‍: (www.malabarflash.com)ഇരിക്കൂര്‍ സിദ്ധിഖ് നഗറില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ ഒരു സംഘം ബോംബെറിഞ്ഞും വെട്ടിയും പരിക്കേല്‍പ്പിച്ചു. പരിക്കുകളോടെ ഗുരുതരാവസ്ഥയില്‍ കാണപ്പെട്ട ഇരിക്കൂര്‍ സിദ്ധിഖ്‌നഗര്‍ പുത്തന്‍പുര ഹൗസില്‍ മഹമൂദിന്റെ മകന്‍ ഉനൈസിനെ (24) എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.15ന് സിദ്ധിഖ് നഗറിലെ ബസ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന ഉനൈസിനെ മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ക്രൂരമായി ആക്രമിച്ചത്.
ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ഇരിക്കൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ഇരിക്കൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment