എല്ലാം സ്മാര്‍ട്ട് ആകുന്നകാലത്താണ് നാം ജീവിക്കുന്നത് ഇതാ ഹെല്‍മറ്റും സ്മാര്‍ട്ട് ആകുന്നു. മോസ്കോ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഹെല്‍മറ്റ് ഇറക്കുന്നത്. ഇതില്‍ ജിപിഎസ് സംവിധാനത്തില്‍ ലൈവ് മാപ്പ് നാവിഗേഷന് സഹായിക്കുന്നു. ലോങ്ഡ്രൈവ് ബൈക്കേര്‍സിന് സഹായകരമാകും ഇത്.
ശരിക്കും അയേണ്‍മാന്റെ ഹെല്‍മറ്റ് പോലെയായിരിക്കും ഇതെന്നാണ് ഈ ഹെല്‍മറ്റ് ഇറക്കുന്ന ഫിംഗര്‍ പൈലറ്റ് ടെക്നോളജിസ് പറയുന്നത്. ഒപ്പം ഇയര്‍ഫോണ്‍, മ്യൂസിക് സിസ്റ്റം അടക്കമുള്ള സംവിധാനങ്ങള്‍ ഈ ഹെല്‍മറ്റിനുണ്ട്. ലൈറ്റ്വൈറ്റ് മെറ്റിയരീനാല്‍ ഉണ്ടാക്കിയതിനാല്‍ വലിയ കനം ഒന്നും ഈ ഹെല്‍മറ്റ് ഉണ്ടാക്കില്ല.
ഇതിന്‍റെ പ്രോട്ടോടൈപ്പ് മെയില്‍ പുറത്തിറങ്ങും. 2,000 ഡോളറായിരിക്കും ഹെല്‍മറ്റിന്‍റെ വില.
No comments:
Post a Comment