സിനിമ സീരിയില്‍ നടി അനു ജോസഫ് വാഹനാപടകത്തില്‍ മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത. വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് നടി മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിച്ചത്.
തനിക്കൊരു കുഴപ്പവുമില്ലെന്നും ആരുടെയോ വികൃതമായ സൃഷ്ടി മാത്രമാണിതെന്നും അനു ജോസഫ് മാധ്യമങ്ങളോട്‌പറഞ്ഞു. വാര്‍ത്ത അറിഞ്ഞ് വിളിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞു മടുത്തു. ഏപ്രില്‍ ഫൂളിന് ആരോ ചെയ്ത പണിയാണ്. ബുധനാഴ്ച രാത്രി ഇതുപോലൊരു മെസേജ് എനിക്കും കിട്ടിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ മുതലാണ് സംഭവത്തിന്റെ ഗതിമാറിയത്. രാവിലെ മുതല്‍ നിര്‍ത്താതെ ഫോണ്‍. പല സംവിധായകരും സഹപ്രവര്‍ത്തകരും എന്നെ വിളിച്ച് ചോദിച്ചു.
ഫോണ്‍ എടുക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരാശ്വാസം. വേറൊന്നും എന്നോട് ചോദിക്കുന്നുമില്ല. അനു ചിരിക്കുന്നു. ഫെയ്‌സ്ബുക്കില്‍ അനു ജോസഫിന്റെ ബന്ധുവെന്ന് അവകാശപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലില്‍ നിന്ന് അനു മരിച്ചെന്ന് വ്യാജ പോസ്റ്റ് വന്നിരുന്നു. അങ്ങനെയൊരു ബന്ധു തനിക്കില്ലെന്നും എന്തിനാണ് മറ്റുള്ളവരെ വിഷമിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഇവര്‍ ചെയ്യുന്നതെന്നും അനു ചോദിക്കുന്നു.

No comments:
Post a Comment