Latest News

12,700 സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയ അധ്യാപകന്‍ പിടിയില്‍

ടോക്യോ:(www.malabarflash.com)12,700 സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തി അവരുടെ ചിത്രങ്ങളെത്ത് ആല്‍ബമായി സൂക്ഷിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍. ജപ്പാനിലാണ് സംഭവം. ബുധനാഴ്ചയാണ് 64 കാരനായ യുഹേയി തകഹാഷിയെ പോലീസ് അറസ്റ്റ് ചെയ്തത്. 

13,14 ഉം വയസ്സ് മാത്രമുള്ളവരെ വരെ ഇയാള്‍ ശാരീരിക ബന്ധത്തിന് ഉപയോഗിച്ചു. തകഹാഷിയുടെ വീട് റെയ്ഡ് ചെയ്ത പോലീസ് 12,000 സ്ത്രീകളുടെ ചിത്രങ്ങള്‍ അടങ്ങുന്ന 400 ഫോട്ടോ ആല്‍ബങ്ങളും കണ്ടെടുത്തു. 400 ആല്‍ബങ്ങളിലായി ഒന്നരലക്ഷത്തോളം ചിത്രങ്ങളാണ് ശേഖരത്തിലുണ്ടായിരുന്നത്.

12,000 പേരില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ മുതല്‍ 70 വയസ്സ് പ്രായമായവര്‍ വരെ ഉള്‍പ്പെടുന്നു. 20 വര്‍ഷക്കാലത്തിനോടിടയ്ക്ക് ഫിലിപ്പീന്‍സിലേക്ക് നടത്തിയ 65 യാത്രകളിലാണ് ഈ ബന്ധങ്ങളും ചിത്രമെടുക്കലും കൂടുതലായി നടന്നത്. ഫിലിപ്പീന്‍സില്‍ സ്ത്രീകളെ വളരെ ചെറിയ തുകയ്ക്ക് കിട്ടുമായിരുന്നു. അതു ഉപയോഗിക്കുകയായിരുന്നു ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. 1975 ല്‍ അധ്യാപകവൃത്തി തുടങ്ങിയ തകഹാഷി 2012 ല്‍ വിരമിക്കുമ്പോള്‍ ജൂനിയര്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികബന്ധത്തിന് ഉപയോഗിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തകഹാഷി ശാരീരകബന്ധം പുലര്‍ത്തിയവരില്‍ 10 ശതമാനവും 18 വയസ്സിന് താഴെയുള്ളവരാണ്.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.